Hridayapuranam
₹250 ₹210
Description
Hridayapuranam
വീട് കൊടകരേല് ജോലി ജെബൽ അലീല് ഡെയിലി പോയി വരും‘ എന്ന ക്ലാസിക് ടാഗ് ലൈനിലൂടെ തന്റെ എഴുത്തുജീവിതത്തെ അടയാളപെടുത്തിയ, മലയാളിക്കൾക്കിടയിൽ കാമ്പുള്ള പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയ കൊടകരപുരാണത്തിന്റെ രചയിതാവ് വിശാലമനസകൻ എന്ന സജീവ് എടത്താടന്റെ പുതിയ പുസ്തകം. തന്റെ തനത് എഴുത്തുവഴിയിൽ നിന്ന് ചെറുതായൊന്ന് തെറ്റിക്കൊണ്ട് ചിരിയുടെ ക്യാൻവാസിൽ കണ്ണീരിന്റെ നിറം കൂടി വാരിപ്പൊത്തിയിരിക്കുന്ന 25 ഹൃദയസ്പൃക്കായ കുറിപ്പുകളുടെ സമാഹാരം
കൊടകരപുരാണം വായിച്ചു ചിരിച് കണ്ട്രോൾ പോയി ജോലി വരെ ഭീഷണിയിലായവരുണ്ട്.ആ വിശാലൻ തന്നെ വായിക്കുന്നവരെ കരയിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് . ഈ പുസ്തകത്തിന്റെ അവസാനത്തെ കുറിപ്പ് വായിച്ചു പുസ്തകം അടച്ചു വയ്ക്കുന്ന നിമിഷങ്ങൾ ഒരു സെൽഫി എടുക്കാമോ?
ഞാൻ വെല്ലുവിളിക്കുന്നു , ആ ഫോട്ടോക്ക് ഈ ക്യാപ്‌ഷനേക്കാൾ ബെസ്റ് ഒന്നും ഉണ്ടാകില്ലെന്ന് :
കണ്ണീർമഴയത്തു ഞാനൊരു ചിരിയുടെ കുട ചൂടി
Reviews
There are no reviews yet.