HINDUTHWARASHTREEYATHINTE KADHA
Out of stock
Original price was: ₹990.₹810Current price is: ₹810.
Author: Gopikrishnan P.N.
Category: Study
Language: MALAYALAM
ISBN 13: 9789390118892
Publisher: Logos Books
Description
HINDUTHWARASHTREEYATHINTE KADHA
ഹിന്ദുത്വഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ബിംബനിർമ്മിതികളേയും സത്യാനന്തര പ്രചരണങ്ങളേയും നിശിതമായി തുറന്നുകാണിക്കുക എന്ന ചരിത്രദൗത്യം ഈ പുസ്തകത്തിലെ ഓരോ വാക്കിനേയും പ്രകാശമാനമാക്കുന്നു. ഒരു കൂട്ടം മറാത്താ ചിത്പാവൻ ബ്രാഹ്മണരുടെ നഷ്ടസാമ്രാജ്യമോഹത്തിനെ പരിഹരിക്കാനായി ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവൻ വ്യാജചരിത്രത്തിലേയ്ക്ക് വശീകരിക്കാൻ പത്തൊമ്പതാംനൂറ്റാണ്ട് മുതൽ നടന്ന പരിശ്രമങ്ങളെ വിശദീകരിക്കുന്നഈ പുസ്തകം തിലകിന്റെ നവയാഥാസ്ഥിതിക ബ്രാഹ്മണിസ്റ്റ് ശ്രമങ്ങൾ, സവർക്കർ ബ്രിട്ടീഷ് ഗവണ്മെന്റിനും ഇന്ത്യാ ഗവണ്മെന്റിനും മുമ്പാകെ സമർപ്പിച്ച മാപ്പപേക്ഷകൾ, ഗാന്ധിവധത്തിന്റെ ഗൂഢാലോചനാ നാൾ വഴികൾ അതിന്റെ വിചാരണയിൽ വെളിപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ക്രൂര കൗശലങ്ങൾ, സവർക്കറുടെയും ഗോൾവാൾക്കറുടെയും പ്രത്യയശാസ്ത്രങ്ങൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഹിംസാത്മക ബ്രാഹ്മണിസം ഗോഡ്സേ ഷിംലാ കോടതിയിൽ നടത്തിയ പ്രസ്താവനയുടെ സത്യാനന്തരത, കപൂർ കമ്മീഷൻ റിപ്പോർട്ട് പുറത്തുകൊണ്ടു വന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ് മുഖം തുടങ്ങി നിരവധി ചരിത്ര സന്ദർഭങ്ങളെ ആധാരരേഖകൾ സഹിതം പരിശോധിക്കുന്നു. നുണയുടെ ഉരുക്കുതൂണുകളിൽ വാർത്തെടുത്ത ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ കവിതയുടെ നൈതികബോധം കൊണ്ട് വിചാരണ ചെയ്യുന്ന മലയാളത്തിന്റെ പ്രതിരോധ പുസ്തകം.
Reviews
There are no reviews yet.