MUTHAPPAN
₹270 ₹219
Author: KANNAN Y V
Category: Studies
Language: MALAYALAM
ISBN 13: 9788119164431
Edition: 1
Publisher: Mathrubhumi
Description
MUTHAPPAN
മുത്തപ്പനാരാധനയെ ജനാധിപത്യത്തിന്റെ പൊതുമണ്ഡലത്തിന്റെ ലഘുഘടനയായി, നാട്ടുമാതൃകയായി കണക്കാക്കാറുണ്ട്. ഈ പഠനം നിര്‍വ്വഹിച്ചിരിക്കുന്നയാള്‍ തെയ്യംകെട്ടിയാടുന്ന ഒരു സമുദായത്തിലെ അംഗമാണ്. ഈ പാരമ്പര്യത്തെയും തനിക്ക് പൊതുസമൂഹത്തില്‍നിന്നു കിട്ടിയ ആധുനികവിദ്യാഭ്യാസത്തെയും വിവേചനബുദ്ധിയോടെ സമന്വയിച്ചുപയോഗിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു.
-ഇ.പി. രാജഗോപാല്‍
മലബാറിലെ തെയ്യങ്ങളിലൊന്നായ മുത്തപ്പനെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ആദ്യത്തെ ഗ്രന്ഥമാണ് ‘മുത്തപ്പന്‍.’ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്കും സാമാന്യ വായനക്കാര്‍ക്കും വ്യത്യസ്തമായ രീതിയില്‍ വായിക്കാനും വ്യാഖ്യാനിക്കാനും കഴിയുന്ന പ്രൗഢമായ പഠനമാണിത്.
-ഡോ. വി. ദിനേശന്‍
മുത്തപ്പന്‍ പുരാവൃത്തങ്ങളുടെ ചരിത്രവും ഐതിഹ്യങ്ങളും തേടിയൊരു യാത്ര. വേരുകള്‍ അറ്റുപോകാതെ സംസ്‌കാരത്തെയും അനുഷ്ഠാനങ്ങളെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സമഗ്രമായ പഠനഗ്രന്ഥം.
Reviews
There are no reviews yet.