Riyante Kinar
Original price was: ₹110.₹87Current price is: ₹87.
Author: Abdullakutti Edavanna
Categories: Biography, Self-help
Language: Malayalam
Description
Riyante Kinar
ലോകത്തിലെ വെള്ളം മുഴുവന്‍ ഒരു ബക്കറ്റില്‍ ഒതുക്കിയാല്‍ അതില്‍ ഒരു ടീസ്പൂണ്‍ വെള്ളം മാത്രമേ കുടിക്കാന്‍ പറ്റാവുന്നതുണ്ടാകൂ…-റിയാന്‍
ഇതൊരു കഥയല്ല. കേട്ടുകഴിഞ്ഞാല്‍ ഒരുപക്ഷേ കഥപോലെ തോന്നാം. ഒരു കൊച്ചുബാലന്‍ ഉത്കടമായ ഇച്ഛാശക്തികൊണ്ടും മനസ്സില്‍ നിറഞ്ഞുനിന്ന നന്മകൊണ്ടും വളര്‍ത്തിയെടുക്കുകയും ഇന്നും സജീവമായി നിലനില്ക്കുകയും ചെയ്യുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ വിജയകഥയാണിത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നാമെല്ലാം പലതരത്തില്‍ തിരക്കുകളില്‍ കുടുങ്ങി ജീവിച്ചുപോകുമ്പോള്‍ ലോകത്തിന്റെ ഒരു മൂലയിലിരുന്ന് റിയാന്‍ തന്റെ ജീവിതത്തോടൊപ്പം കൊണ്ടുനടക്കുന്ന ത്യാഗത്തിന്റെ വിസ്മയകഥ! റിയാന്റെ ഈ ജീവിതകഥ കുട്ടികളെ മാത്രമല്ല, ഏതു പ്രായക്കാരെയും കുറെക്കൂടി നല്ലവരാക്കി മാറ്റാന്‍ സഹായിക്കും. എല്ലാ കാലുഷ്യങ്ങള്‍ക്കിടയിലും മനുഷ്യത്വത്തിന്റെ ഈ മനോജ്ഞ ഗീതത്തിന് ഇത്തിരി ചെവികൊടുക്കുക. തീര്‍ച്ചയായും നമ്മുടെ മനസ്സില്‍ നന്മയും വിശ്രാന്തിയും സ്‌നേഹവുമെല്ലാം നിറഞ്ഞുവരും. ഭൂഗോളം ഇത്തിരിക്കൂടി ജീവിക്കാന്‍ കൊള്ളാവുന്ന ഇടമായിത്തീരും, തീര്‍ച്ച!
Reviews
There are no reviews yet.