Sale!

Chittilasseriyile Choolam vilikar

2 in stock

Add to Wishlist
Add to Wishlist

Original price was: ₹499.Current price is: ₹450.

Book : Chittilasseriyile Choolam vilikar
Author: Santhosh Narayanan
Category : Novel
Binding : Normal
Language : Malayalam

Description

Chittilasseriyile Choolam vilikar

ചിറ്റിലശ്ശേരിയിലെ ചൂളം വിളിക്കാർ

മലയാളത്തിൽ ദേശത്തിന്റെ കഥകൾ ഒരുപാടു വന്നിട്ടുണ്ട്. എത്രയേറെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. ഒന്നിനൊന്ന് വേറിട്ട സംഭാഷണരീതികൾ. വ്യത്യസ്തമായ ഭൂമികകൾ. എല്ലാം മലയാളികൾ പരിചയപ്പെട്ടത് അത്തരം കഥകളിലൂടെയും നോവലുകളിലൂടെയുമാണ്. എന്നാൽ അതിൽ നിന്നൊക്കെ ഏറെ വിഭിന്നമായ ദേശകഥാ ഖ്യാനമാണ് ചിറ്റിലശ്ശേരിയിലെ ചൂളംവിളിക്കാരിൽ കാണാനാവുക. ഇവിടെ പ്രകൃതിയാണ് മുഖ്യകഥാപാത്രം. മറ്റു കഥാപാത്രങ്ങളെല്ലാം ആ പ്രകൃതിയുടെ അംശങ്ങൾ മാത്രം. ഇതിലെ കഥാഗതിയെ നിശ്ചയിക്കുന്നതുപോലും പ്രകൃതിയുടെ മാറ്റങ്ങൾക്കനുസരിച്ചാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും മിത്തുകളും നിറഞ്ഞ ആ മണ്ണിൽ അശാ ന്തിയുടെ വിത്തുകൾ പാകിയതാരാണ്? വെള്ളാട്ട് കുന്നും ചിറ്റിലശ്ശേരിപ്പുഴയും അതിരു കാക്കുന്ന ചിറ്റിലശ്ശേരിയ്ക്ക് പുതിയ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തുണ്ടോ? അതോ എന്നന്നേക്കുമായി ചിറ്റിലശ്ശേരി ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതാവുകയാണോ?

സന്തോഷ് ഒരു ദേശം നിർമ്മിക്കാൻ എടുത്തിട്ടുള്ള വസ്തുക്കൾ ഏതെന്ന് ഒറ്റനോട്ടത്തിൽ കണ്ടെത്താം. എന്നാൽ അവയെ പരസ്പരം ബന്ധിപ്പിക്കാൻ ഉപയോഗിച്ച രസക്കൂട്ടുകൾ വായനക്കാർക്ക് അഗോചരങ്ങളാണ്. വായനയുടെ സ്വാദ് എന്ന അനുഭവത്തിൽക്കൂടി അത് നിങ്ങൾക്ക് കിട്ടുമെങ്കിലും അവയെന്ത് എന്ന് നിങ്ങൾക്ക് കാണില്ല! ഭാവന അല്ലെ ങ്കിൽ കലയുടെ മാജിക്ക് അതാണ്.

– കെ.വി.മണികണ്ഠൻ

ഭാഷ മണവും നിറവുമായി മാറുന്നതാണ് സന്തോഷ് നാരായണന്റെ എഴുത്തിന്റെ പ്രത്യേകത. മനുഷ്യമനസ്സിലേക്ക് ഒരു ഗ്രാമവും, ഗ്രാമത്തിന്റെ ഉള്ളറകളിലേക്ക് മനുഷ്യരും പരസ്പരം പടരുന്ന അതിമനോഹര കാഴ്ചകളാണ് ഈ നോവലിലൂടെ വിടർന്നു വരുന്നത്.

– ടി.പി. രാമചന്ദ്രൻ നോവലിസ്റ്റ്, ചേറുമ്പ് അംശം ദേശം, അധികാരി

Reviews

There are no reviews yet.

Be the first to review “Chittilasseriyile Choolam vilikar”

Your email address will not be published. Required fields are marked *