Sale!

PATHOMBATHAM NOOTTANDILE KERALAM

Out of stock

Notify Me when back in stock

Original price was: ₹1,700.Current price is: ₹1,500.

Publisher :Kerala Sahitya Akademi

ISBN : 9780000121608

Language :Malayalam

Page(s) : 1300

Cover : Hardcover

Condition : New

Categories: ,
Add to Wishlist
Add to Wishlist

Description

PATHOMBATHAM NOOTTANDILE KERALAM

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളീയ ജിവിതത്തിന്റെ സ്വരൂപത്തെക്കുറിച്ച് വായനക്കാര്‍ക്ക് വിശദമായ ധാരണകള്‍ നല്‍കുന്നതിനുവേണ്ടി വസ്തുതകളെ പതിനാറ് ഭാഗങ്ങളളായി ശ്രീ. ഭാസ്കരനുണ്ണി വിഭജിച്ചിരിക്കുന്നു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മുതലായ പ്രാധമികകാര്യങ്ങളുടെ ചിത്രമാണ് ആദ്യം അവതരിപ്പിക്കുന്നത്,. അവിടെ വച്ചു തന്നെ ആചാര വിശേഷങ്ങളും ജാതി വ്യവസ്ഥയുമായി നാം സന്ധിക്കുന്നു. അതുകൊണ്ട് തുടര്‍ന്നുള്ള ഭാഗങ്ങളിലേയ്ക്ക് ജിജ്ഞാസയോടെ നീങ്ങാന്‍ നാം പ്രേരിതരായിത്തീരുന്നു.

പശുവിനെ വളര്‍ത്താം എന്നാല്‍ പാലുകറക്കാന്‍ പാടില്ല എന്ന വിചിത്രമായ ആചാരം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. അവര്‍ണ്ണന്റെ വീട്ടിലെ പശു പ്രസവിച്ചാല്‍ അതിനെ അടുത്തുള്ള നായര്‍ തറവാട്ടില്‍ എത്തിക്കണം. പാലിനുള്ള അവകാശം അവർക്കാണ്. കറവ തീരുമ്പോള്‍ തറവാട്ടുകാർ വിവരം അറിയിക്കും. അപ്പോള്‍ പശുവിനെ തിരിച്ചു കൊണ്ടുപോകാം. അങ്ങനെ ചെയ്തില്ലെങ്കില്‍ പശുവിന്റെ ഉടമസ്ഥനെ മരത്തില്‍ കെട്ടിയിട്ട് അടിക്കും. അയാളുടെ ബന്ധുക്കള്‍ പശുവിനെ കൊണ്ടുവന്നുകൊടുത്ത് മാപ്പ് പറഞ്ഞാല്‍ കെട്ടഴിച്ച് മോചിപ്പിക്കും. വെറുതെയല്ല കറവയുള്ള പശുവിനെ വാങ്ങുന്നത്; കൊണ്ടുവരുമ്പോഴും കൊണ്ടുപോകുമ്പോഴും ഒരു ഊണ് ഉടമസ്ഥന് കിട്ടും!

 

പി. ഭാസ്കരനുണ്ണിയുടെ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’ എന്ന പുസ്തകത്തിൽ നിന്നാണിത്. ഒരു ഭാവനയ്ക്കും എത്തിപ്പെടാൻ കഴിയാത്തത്ര വിചിത്രസംഭവങ്ങളാണ് ഈ പുസ്തകത്തിലത്രയും. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആചാരങ്ങൾ, ജാതികൾ, ദാമ്പത്യവും ദായക്രമവും, ഹിന്ദു രാജാക്കന്മാർ, കുറ്റവും ശിക്ഷയും, ക്ഷേത്രം, ഭൂമി എന്നിങ്ങനെ 16 വിഭാഗങ്ങളിലായി നൂറുകണക്കിനു വിവരങ്ങളാണ് ഈ പുസ്തകത്തിൽ പൂർണമായും ചരിത്രരേഖകളുടെ പിൻബലത്തോടെ അദ്ദേഹം നിരത്തിയിരിക്കുന്നത്; അതും ഒരു നോവലിനേക്കാൾ വായനാസുഖമുള്ള ഭാഷയിൽ.

Reviews

There are no reviews yet.

Be the first to review “PATHOMBATHAM NOOTTANDILE KERALAM”

Your email address will not be published. Required fields are marked *