AKHEDA
₹310 ₹260
Author: PRIYADARSANAN O.S
Category: Novel
Language: MALAYALAM
Description
AKHEDA
നായകവിജയത്തിനായി നിര്‍മ്മിക്കപ്പെട്ട നളോപാഖ്യാനങ്ങള്‍ തമസ്‌കരിച്ച ദമയന്തിയുടെ സംഘര്‍ഷങ്ങളിലേക്ക് വായനക്കാരെ നയിക്കുന്ന നോവല്‍. നമ്മുടെ ക്ലാസിക് കൃതികള്‍ക്ക് അത്ര പരിചയമില്ലാത്ത അതിശക്തയായ സ്ത്രീയെയാണ് ‘അഖേദ’യില്‍ നമ്മള്‍ കാണുന്നത്.
-ആര്‍. രാജശ്രീ
ചിരപരിചിതമായ നളകഥയെ ദമയന്തീചരിതമാക്കുന്ന മാജിക്കാണ് ‘അഖേദ.’ നളദമയന്തീകഥയിലെ നിഴല്‍വീണ ഇടങ്ങളെ വെളിച്ചംകൊണ്ട് നിറയ്ക്കുകയാണ് നോവലിസ്റ്റ്. അനന്തമായ സഹനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും അതിമനോഹരമായ ആഖ്യാനമാണ് ഈ നോവല്‍.
-എസ്.ആര്‍. ലാല്‍
കണ്ണീരൂറിയ കാടകങ്ങളില്‍നിന്നും മരുപ്പറമ്പുമനസ്സിലേക്കുള്ള ദമയന്തിയെന്ന പെണ്ണിന്റെ യാത്രയുടെ കാഴ്ചയെഴുത്ത്-വിഷ്വല്‍ റൈറ്റിങ്. അതാകട്ടെ, കാവ്യഭാഷയോടടുക്കുന്ന മനോഹര ശെലിയിലും; അതാണ് ‘അഖേദ.’
-ആര്‍. നന്ദകുമാര്‍
ദമയന്തിയുടെ ജീവിതകഥയെ മുന്‍നിര്‍ത്തി, സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളുടെ ആഴവും മനുഷ്യബന്ധങ്ങളുടെ പൊരുളും അനാച്ഛാദനം ചെയ്യുന്ന നോവല്‍.
Reviews
There are no reviews yet.