Bhagavan Budhan

-+
Add to Wishlist
Add to Wishlist

500 420

Author : Dharmananda Kosambi

Category:

Description

Bhagavan Budhan

കെട്ടുകഥകളിൽനിന്നും മോചിപ്പിച്ചാൽ, ഭഗവാൻ ബുദ്ധൻ കാരുണ്യം പ്രായോഗികമായി നടപ്പിലാക്കാൻ ശ്രമിച്ച ലോകത്തിലെ ഏറ്റവും മഹാനായ ചിന്തകനായിരുന്നെന്നു കാണാം. ധർമ്മാനന്ദ കോസംബി ബുദ്ധനെ ഈ ദിശയിലാണ് വിലയിരുത്തുന്നത്. ഭാരതീയദർശനത്തിലെ ഭൗതികവാദധാരയെ പ്രതിനിധീകരിക്കാൻ ബുദ്ധദർശനത്തിന് എങ്ങനെയൊക്കെ കഴിയുന്നു. അദ്വൈതവാദം എങ്ങനെ ബ്രാഹ്മണാധിപത്യത്തിന്റെ നിലനില്പിനെ സാധൂകരിക്കാനാവശ്യമായ ദാർശനിക സാഹചര്യമൊരുക്കി, ബുദ്ധനെ രൂപപ്പെടുത്തിയ ചരിത്രഘട്ടത്തിന്റെ സവിശേഷത എന്തെല്ലാമായിരുന്നു. എന്നിങ്ങനെ സത്യാഷിയായ ഒരു ഗവേഷകന്റെ നിശ്ചയദാർഢ്യത്തോടെ കോസംബി അന്വേഷിച്ചറിഞ്ഞു പോകുമ്പോൾ ബുദ്ധൻ മിത്തുകളിൽ നിന്നും മോചിപ്പിക്കപ്പെടുന്നു. ബുദ്ധമതത്തിന്റെ ദാർശനിക ഗാംഭീര്യം കൂടുതൽ വസ്തുനിഷ്ഠമാവുകയും ചെയ്യുന്നു. ഐതിഹ്യങ്ങൾ നിർമ്മിച്ചു വെച്ചിട്ടുള്ള എണ്ണമറ്റ അമൂർത്തതകൾക്കുള്ളിലാണ് കോസംബി സ്ഫോടനങ്ങളുണ്ടാക്കുന്നത്. ഈ പുസ്തകം വായിക്കാനെടുക്കുമ്പോൾ ഓർക്കുക. ഇത് ബുദ്ധനെയും ബുദ്ധമതത്തെയും കുറിച്ചുള്ള ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥമാണ്. മൂലകൃതിയോട് തികഞ്ഞ ആത്മാർത്ഥത പുലർത്തുന്ന ഉന്നതമായ വിവർത്തനം.