CHITHRAKATHAYIL AVANTE BHOOTHANGAL

Add to Wishlist
Add to Wishlist

250 203

Author: JAYAKRISHNAN
Category: Novel
Language: MALAYALAM

Description

CHITHRAKATHAYIL AVANTE BHOOTHANGAL

മുത്തശ്ശിക്കഥയുടെ ബാഹ്യാവരണവും ചിത്രഭാഷയും ചിത്രങ്ങളും കൊണ്ടു രചിക്കപ്പെട്ട ഈ കൃതി തുറന്നിട്ടുതരുന്നത് ഒരു കാഫ്കയെസ്‌ക് ലോകത്തിലേക്കുള്ള വാതിലാണ്. ധാരാളം കഥകള്‍ പറയുന്നുണ്ട് ഈ കൃതി. കഥ പറയുന്ന മനുഷ്യര്‍ക്ക് മരണമില്ലെന്നു മാത്രമല്ല, ഭാവനയ്ക്ക് അസാദ്ധ്യമായ യാതൊന്നുമില്ലെന്നും ഈ നോവല്‍ ബോദ്ധ്യപ്പെടുത്തുന്നു. യാഥാര്‍ത്ഥ്യത്തിെന്റ പകര്‍പ്പല്ല, മറ്റൊരു പതിപ്പാണ് നല്ല എഴുത്ത്. വസ്തുലോകത്തില്‍ ഭാവന കലരുമ്പോഴുണ്ടാകുന്ന കാഴ്ചകളെ സൂക്ഷ്മമായി വിവരിക്കുകയാണ് ജയകൃഷ്ണന്‍. കാവ്യബിംബങ്ങള്‍കൊണ്ടു രചിക്കപ്പെട്ട ഈ നോവല്‍ തീര്‍ച്ചയായും മലയാളത്തില്‍ ഒരു പുതിയ വായനാനുഭവമാണ്.
-പി.എഫ്. മാത്യൂസ്

അധികാരവുമായി ഒത്തുപോവാത്ത കല മനുഷ്യസ്മൃതിയുടെതന്നെ ഭാഗമാണ്; നോവലിന്റെയും. എങ്കില്‍ ഈ നോവലില്‍അത്ആഖ്യാനത്തിന്റെ വീറുള്ള സൗന്ദര്യവുമാകുന്നു,ഭാഷയുടെ വേറൊരു നിറവിനെ സ്പര്‍ശിക്കുന്നു.നൂറോളം കവിതകളുടെകൂടിഓര്‍മ്മയ്‌ക്കൊപ്പം സഞ്ചരിക്കുന്നഈകഥപറച്ചില്‍ അങ്ങനെ മലയാളനോവലില്‍ സമീപകാലത്തുണ്ടായ ഏറ്റവും പരീക്ഷണാത്മകമായ കൃതിയായി മാറുന്നു.
-കരുണാകരന്‍

എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണന്റെ ആദ്യ നോവല്‍

Reviews

There are no reviews yet.

Be the first to review “CHITHRAKATHAYIL AVANTE BHOOTHANGAL”

Your email address will not be published. Required fields are marked *