Sale!

DEVABHOOMIYILOODE

-+
Add to Wishlist
Add to Wishlist

Original price was: ₹700.Current price is: ₹600.

Pages : 504

Description

പഞ്ചകൈലാസങ്ങളുമായി സാത്മ്യം തേടുന്ന സാത്വികനായൊരു പ്രയാണിയുടെ സ്വപ്നാഖ്യാനമാണിത്. പ്രയാണം തന്നെ ധ്യാനാത്മകമായിത്തീരുന്ന വിസ്മയം, ഞാൻ, ഈ ഗാഥകളിൽ തിരിച്ചറിയുന്നു. എന്നിട്ടും, ഈ യാത്രികൻ അതേക്കുറിച്ച് എത്രയോ വിത്രമനാണ്. സത്വഗുണം പ്രധാനമായ ഈ ആഖ്യാനങ്ങളിൽ, നാം ശമം പൂകുന്നത്, അതിനാലാണ്. പർവതാരോഹകർക്കുവരെ ദുഃസാധ്യമായ ഇടങ്ങളിലൂടെ ഈ യാത്രി കൻ കടന്നുപോവുന്നത്, അതേക്കുറിച്ച് നമ്മോട് പറയുന്നത്. സാഹസികതയുടെ നേർത്തൊരു ഭാവംപോലും കലർത്താതെയാണ്. താൻ തേടുന്ന ശൃംഗങ്ങളുടെ മഹസ്സ് പൂർണ്ണമായും ധരിക്കാൻ കഴിഞ്ഞ ഒരു പ്രയാണിയുടെ ആത്മാൽ കർഷമാണത്.

– ആഷാ മേനോൻ

 

ദേവഭൂമി ഒരു സ്വപ്നഭൂമിപോലെ വശ്യസുന്ദരമാണ്. ഇവിടത്തെ ഓരോ അണുവിലും മുറ്റിനിൽക്കുന്നത് അഭൗമമായ പ്രകൃതിസൗന്ദര്യമാണ്. സഞ്ചാരികൾക്ക് എത്തിപ്പെടാൻ ഏറെ ദുഷ്കരമാണെന്നത് ഇതിന്റെ മറ്റൊരു വശം.

കിഴക്കൻ ഹിമാലയത്തിലെ സിക്കിമും അതിലുൾപ്പെട്ട കാഞ്ചൻ ജംഘ, ഛങ്കു തടാകം, നാഥുലചുരം, ജ്യോർതെങ്ങ് വനാന്തരങ്ങളിലൂടെ, യക്ഷ-യുധിഷ്ഠിര സംവാദം നടന്ന കെച്ചിയോപാൽറി തടാകം എന്നിവിടങ്ങളിലേക്കും ഹിമാചൽ പ്രദേശിലെ കിന്നർ കൈലാസം, മണിമഹേഷ് കൈലാസം, ശ്രീകണ്ഠ മഹാദേവ് കൈലാസം, ചൂഢേശ്വർ മഹാദേവ് എന്നിവിടങ്ങളിലേക്കും കാൽനടയായി നടത്തിയ യാത്രകളുടെ അനുഭവ സാക്ഷ്യപുസ്തകം.

ഹിമാലയത്തിന്റെ ഇതുവരെ രേഖപ്പെടുത്താത്ത ദൃശ്യവിവരണമാണ് ദേവഭൂമിയിലൂടെ….