Sale!

Dhyanam: Adyathethum Avasanathethumaya Swathantrya...

-+
Add to Wishlist
Add to Wishlist

Original price was: ₹340.Current price is: ₹269.

Description

Dhyanam: Adyathethum Avasanathethumaya Swathantryam

ധ്യാനമെന്നാൽ ജാഗരൂകത, ജാഗ്രൽ എന്നാണർത്ഥം. നിങ്ങൾ അറിവോടെ ചെയ്യുന്നതെന്തും ധ്യാനമാണ്. പ്രശ്നം പ്രവൃത്തിയല്ല. പ്രവൃത്തിയിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ഉണർവ് – അതാണ് പ്രശ്നം, നടക്കുന്നതുപോലും ധ്യാനമാകാം, നടത്തത്തിൽ നിങ്ങൾ ജാഗ്രത കൈവരിക്കുമെങ്കിൽ, ബോധപൂർവ്വം, ഉണർവ്വോടെ ഇരിക്കാൻ കഴിയുമെങ്കിൽ, ഇരിപ്പും ധ്യാനമാണ്. പക്ഷികളുടെ മനം ശ്രദ്ധിക്കുമ്പോൾ നിങ്ങൾക്ക് തിരിച്ചറിവുണ്ടെങ്കിൽ അതും ധ്യാനമാണ്. നിങ്ങളുടെ അന്തഃകരണത്തിലേക്കിറങ്ങുന്ന എന്തും ധ്യാനമാകാം, നിങ്ങൾ ജാഗ്രതയോടെയും അവബോധത്തോടെയും ആണ് അത് ചെയ്യുന്നതെങ്കിൽ. ധ്യാനം സാക്ഷ്യപ്പെടലാണ്, ധ്യാനിക്കുകയെന്നാൽ ഒരു സാക്ഷിയായിത്തീരുക എന്നാണർത്ഥം, ധ്യാനം ഒരു രീതിശാസ്ത്രമേ അല്ല. കാരണം ഞാൻ നിങ്ങൾക്ക് പല രീതികളും പല മാർഗ്ഗങ്ങളും നിർദ്ദേശിച്ചുകൊണ്ടേയിരിക്കും. ആത്യന്തികമായ അർത്ഥത്തിൽ ധ്യാനം ഒരു രീതിയേ അല്ല. എങ്കിലും നിങ്ങൾക്ക് രീതിശാസ്ത്രങ്ങൾ ആവശ്യമാണ്. കാരണം ആത്യന്തികമായ അവധാരണം നിങ്ങളിൽ നിന്നും വളരെ അകലെയാണ്. അതിനാൽ നിങ്ങൾക്ക് രീതിശാസ്ത്രങ്ങൾ ആവശ്യമായി വരുന്നു.