ENTE EMBASSYKKAALAM

-+
Add to Wishlist
Add to Wishlist

600 504

Author: Mukundan M
Category: Autobiography
Language: MALAYALAM

Description

ENTE EMBASSYKKAALAM

എംബസിയില്‍ കാല്‍വെക്കുമ്പോള്‍ അറിയാമായിരുന്നു, അത് എന്റെ വീടല്ല. എന്നും ഞാന്‍ അവിടെ ഉണ്ടാകില്ല. പക്ഷേ, വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ അതെന്റെ വീടാണെന്നുതന്നെ തോന്നി. അന്ത്യശ്വാസംവരെ ഞാന്‍ അവിടെത്തന്നെ ഉണ്ടാകുമെന്നു തോന്നി. വീടുവിട്ട് ഞാനെവിടെ പോകാനാണ്?

എം. മുകുന്ദന്‍ എന്ന എഴുത്തുകാരനെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ഫ്രഞ്ച് എംബസിയിലെ അദ്ദേഹത്തിന്റെ നാലു പതിറ്റാണ്ടുകളുടെ അനുഭവക്കുറിപ്പുകള്‍. വി.കെ.എന്‍., ഒ.വി. വിജയന്‍, ആനന്ദ്, കാക്കനാടന്‍, സച്ചിദാനന്ദന്‍, സേതു, സക്കറിയ, എന്‍.എസ്. മാധവന്‍, എം.പി. നാരായണപിള്ള, രാജന്‍ കാക്കനാടന്‍… കേരളത്തേക്കാള്‍ മലയാളസാഹിത്യവും ആധുനികതയും തിരയടിച്ചുയര്‍ന്നിരുന്ന ഡല്‍ഹിക്കാലം. പാരിസ് വിശ്വനാഥന്‍, അക്കിത്തം നാരായണന്‍, എ. രാഘവന്‍, വി.കെ. മാധവന്‍കുട്ടി, എ.കെ.ജി., ഇ.എം.എസ്., വി.കെ. കൃഷ്ണമേനോന്‍…
കലയിലും രാഷ്ട്രീയത്തിലും പത്രപ്രവര്‍ത്തനത്തിലും കേരളം തുടിച്ചുനിന്നിരുന്ന ഡല്‍ഹിക്കാലം. അമൃതാപ്രീതം, മുല്‍ക്ക്‌രാജ് ആനന്ദ്, വിവാന്‍ സുന്ദരം, ഗീതാ കപൂര്‍, ജെ. സ്വാമിനാഥന്‍, ജഥിന്‍ദാസ്…പലപല മേഖലകളില്‍ ഇന്ത്യയുടെ പരിച്ഛേദമായിരുന്ന ആ പഴയഡല്‍ഹിക്കാലത്തിലൂടെയുള്ള എം. മുകുന്ദന്റെ ഓര്‍മ്മകളുടെ മടക്കയാത്ര. ഒരര്‍ത്ഥത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കലാസാഹിത്യരാഷ്ട്രീയചരിത്രംകൂടിയായിത്തീരുന്ന ആത്മകഥ.