ENTE SWAPNANGAL
₹170 ₹138
Author: TIPU SULTAN
Category: Memories
Language: MALAYALAM
Description
ENTE SWAPNANGAL
പോരാളിയായ ടിപ്പു സുല്‍ത്താന്‍ ഒരെഴുത്തുകാരനുമായിരുന്നു എന്നതിന്റെ അടയാളമായി അവശേഷിക്കുന്ന അദ്ദേഹത്തിന്റെ
നിശാസ്വപ്നങ്ങളുടെ സമാഹാരം. വിപുലമായ പുസ്തകപരിചയവും കാവ്യാനുശീലനവും ഉണ്ടായിരുന്ന ടിപ്പു സുല്‍ത്താന്‍ താന്‍ കണ്ട ഏതാനും സ്വപ്നങ്ങളെ സ്വന്തം വൈയക്തികാനുഭവങ്ങളുമായി കൂട്ടിയിണക്കി വ്യാഖ്യാനിക്കുന്ന മാന്ത്രികസ്വഭാവമുള്ള ഒരു അപൂര്‍വ്വ രചനയാണിത്. പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട ലോകപ്രശസ്തമായ ക്വാബ് നാമ എന്ന സ്വപ്നപുസ്തകത്തിന്റെ ഇന്ത്യന്‍ ഭാഷകളിലെ ആദ്യത്തെ സമ്പൂര്‍ണ്ണപരിഭാഷ. ടിപ്പുവിനെ വധിച്ച് കൊട്ടാരം കൊള്ളയടിച്ച ഈസ്റ്റിന്ത്യാ കമ്പനി ലണ്ടനിലേക്ക് കൊണ്ടുപോയ, ടിപ്പു സുല്‍ത്താന്റെ കൈപ്പടയിലുള്ള ഈ രചനയുടെ അസ്സല്‍ കൈയെഴുത്തുപ്രതി ബ്രിട്ടീഷ് ലൈബ്രറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എ. ആന്റണിയുടേതാണ് ഇംഗ്ലീഷില്‍നിന്നുള്ള ഈ വിവര്‍ത്തനം. ആയിരക്കണക്കിനു പുസ്തകങ്ങളുണ്ടായിരുന്ന ടിപ്പു സുല്‍ത്താന്റെ ലൈബ്രറിയെക്കുറിച്ചും രചനകളെക്കുറിച്ചും ഡോക്യുമെന്ററി
സംവിധായകനും എഴുത്തുകാരനുമായ ഒ.കെ. ജോണി എഴുതിയ ഗവേഷണാത്മകമായ ആമുഖലേഖനവും.
Reviews
There are no reviews yet.