Ezham Bhranthan

Out of stock

Notify Me when back in stock

220 185

Category : Novel

Category: Tag:
Add to Wishlist
Add to Wishlist

Description

Ezham Bhranthan

വിചിത്ര ഭാവനകളുടെ പായ്മരം കെട്ടിയ വഞ്ചിയാണ് ഈ പുസ്തകം. തുഴഞ്ഞ് നാമെത്തുന്നത് അടിമുടി പരിക്കേറ്റവരുടെ ഒരു തുരുത്തിലാണ്. ഇതല്ല ജീവിതം… ഇതല്ല ജീവിതം എന്ന വീണ്ടു വിചാരത്തിന്റെ മിന്നലേറ്റ് നീലിച്ചു പോയ മനുഷ്യരാണവര്‍. നാം അണഞ്ഞ ജീവിതത്തിനും നാം തിരഞ്ഞ ജീവിതത്തിനു മിടയിലുള്ള ദീര്‍ഘനിശ്വാസത്തിന്റെ ചുടുകാറ്റ് മീതെ വീശുന്നുണ്ട്. എന്നിട്ടും ഇരിട്ടിപ്പിഴിഞ്ഞ വെളിച്ചം എന്നൊക്കെ പറയുമാറ് പ്രസാദത്തിന്റെ ഒരു കനല്‍ വായനക്കാരനെ തേടിയെത്തുന്നു. പോയിന്റ് ഓഫ് നോ റിട്ടേണിലല്ല ആരുമെന്ന് സാരം.

കടല്‍ പിന്‍വാങ്ങി കരയെ ഇടമാകുന്നതുപോലെ, ഒടുവില്‍ കഥയും കഥാപാത്രങ്ങളുമെക്കെ പിന്‍വാങ്ങി, അകക്കാമ്പില്‍ പ്രഭയുള്ളൊരു വായനക്കാരന്‍ മാത്രം ബാക്കിയാവുന്നു – ബോബി ജോസ് കട്ടിക്കാട്