Sale!

GummidiPundiyile Kaattu

-+
Add to Wishlist
Add to Wishlist

Original price was: ₹120.Current price is: ₹119.

Author : Midhun Chandran

Category : Stories

 

Category:

Description

GummidiPundiyile Kaattu

*ഗുമ്മിടിപുണ്ടിയിലെ കാറ്റ്*

തിരൂർ TRD സെക്ഷനിൽ ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാരൻ മിഥുനിൻ്റെ കഥാസമാഹാരം…….

പല ഘട്ടങ്ങളിലായി വായിച്ചതാണെങ്കിലും, ഒരു പുസ്ത രൂപത്തിൽ വായിക്കുമ്പോളുള്ള വായനാനുഭവം ഒന്നു വേറെയാണ്!താൻ കാണുന്ന ചുറ്റുപാടുകളുടെ ….. ജീവിത വീക്ഷണങ്ങളുടെ ഒരു പരിസംകൃതി എല്ലാ കഥകളിലും കാണാം! ജാതീയതയുടെ വർണ്ണശ്രഷ്ഠതാവശിഷ്ടങ്ങൾ ….. ഇന്നും നിലനിൽക്കുന്നു എന്ന് പറയുന്ന ഗുമ്മിടിപുണ്ടിയിലെ കാറ്റ്! നിരാലംബ ‘സ്നേഹത്തിൻ്റെ ആശയറ്റ ദീനതയും സ്വാർത്ഥതയും വരച്ചുകാണിക്കുന്ന നീലാണ്ടനെന്ന ശ്വാനൻ്റെ കഥയും! മനുഷ്യമനസ്സുകളുടെ നിതാന്ത സംശയത്തിൻ്റെ ബാക്കിപത്രം വിഭാവനം ചെയ്യുന്ന ഐഷ ടീച്ചറുടെ ജാരൻ,  മറീന ബീച്ചിലെ പെൺകുട്ടി! അധിനിവേശത്തിൻ്റെയും അതിജീവനത്തിൻ്റെയും ചിത്രം പകർത്തു നൽകുന്ന കുടുകൂട്ടാൻ പറ്റാത്ത ശിഖരങ്ങൾ! പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ വികാരം പ്രകടിപ്പിക്കുന്ന മഹാജനവാടി … എല്ലാം ഒന്നിനൊന്നു മികച്ച കഥകൾ …..! തൻ്റെ ചുറ്റുപാടുമുള്ള ജീവിത സമസ്യകളെ ഒരു പ്രത്യേക വീക്ഷണകോണിലൂടെ, തുടക്കക്കാരൻ്റെ ഇടർച്ചകളില്ലാതെ സംഭാഷണങ്ങൾ തുറന്നു വിട്ടിരിക്കുന്നു!…..