Heidi

-+
Add to Wishlist
Add to Wishlist

200

Author: Johanna Spyri

Category: Children’s Literature

Language: Malayalam

Description

Heidi

മലമുകളില്‍ അന്നത്തെ പ്രഭാതം അത്യധികം അഴകുള്ളതായിരുന്നു. രാത്രി വീശിയ കാറ്റ് എല്ലാ മേഘങ്ങളെയും കൊണ്ടുപോയിരുന്നു. ആകാശം അഗാധ നീലനിറമായിരുന്നു. സൂര്യപ്രകാശം പച്ചപ്പു നിറഞ്ഞ പുല്‍മൈതാനത്ത് വെട്ടിത്തിളങ്ങി. വെയില്‍ വീണു ശോഭിക്കുന്ന പൂക്കളായിരുന്നു എവിടെയും. പ്രിംറോസ്, മഞ്ഞ റോക്ക് റോസ് എന്നിവ ധാരാളമായി വിരിഞ്ഞിരുന്നു. ഹെയ്ഡി ആനന്ദത്തള്ളലില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി.

ആല്‍പ്‌സ് കൊടുമുടികളില്‍ ഏകാകിയായി ജീവിക്കുന്ന കാട്ടുമനുഷ്യനെപ്പോലെയുള്ള അപ്പൂപ്പന്റെ കൂടെ പാര്‍ക്കാന്‍ വരുന്ന ഹെയ്ഡി എന്ന അനാഥയായ അഞ്ചുവയസ്സുകാരിയുടെ കഥയാണിത്. ക്ലാര എന്നൊരു കൂട്ടുകാരിയെ പിന്നീടവള്‍ക്കു കിട്ടുന്നു. സദാ സംതൃപ്തയും ഉല്ലാസവതിയുമായ ഹെയ്ഡിയുടെ സൗഹൃദത്തിന്റെ കരുത്ത് ഈ കഥയിലുടനീളം ദൃശ്യമാവുന്നു.

കുട്ടികള്‍ക്കും കുട്ടികളെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടി രചിക്കപ്പെട്ട ഹെയ്ഡി എന്ന ക്ലാസിക കൃതിയുടെ മലയാളത്തിലുള്ള ആവിഷ്‌കാരം