INDIAN NATIONAL CONGRESS NOOTTANDUKALILOODE

-+
Add to Wishlist
Add to Wishlist

500 420

Author: Samadmankada
Category: History
Language: MALAYALAM

Description

INDIAN NATIONAL CONGRESS NOOTTANDUKALILOODE

ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍പ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്വഭാവം, സന്ദേശം, ആരൊക്കെയാണ് അതിനെ മുന്നോട്ടു നയിച്ചത്, ഏതെല്ലാം ഘട്ടങ്ങളില്‍ക്കൂടിയാണ്, ഏതെല്ലാം പ്രതിബന്ധങ്ങളെ തകര്‍ത്താണ് അതു വളര്‍ന്നുവന്നത് എന്നെല്ലാം എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ ഉപകരിക്കുന്ന ഒരു കൈപ്പുസ്തകമാണിത്.
-ഡോ. എം.ജി.എസ്. നാരായണന്‍

നൂറ്റാണ്ടുകളായി വിദേശാധിപത്യത്തിന്‍ കീഴിലായിരുന്ന ഇന്ത്യാമഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി പോരാടിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയായി നിലകൊള്ളുന്ന ആ പ്രസ്ഥാനത്തിന്റെ പിറവിയും വളര്‍ച്ചയും പ്രവര്‍ത്തനങ്ങളുമെല്ലാം വിവരിക്കപ്പെടുന്ന ഈ പുസ്തകം സ്വതന്ത്ര ഇന്ത്യയുടെതന്നെ ചരിത്രമാണ്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 125-ാം വര്‍ഷത്തില്‍ പുറത്തിറങ്ങിയ ചരിത്രഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്.