JALLIANWALA DURANTHAM
₹130 ₹109
Description
JALLIANWALA DURANTHAM
1919 ഏപ്രിൽ 13 -അന്നാണ് പഞ്ചാബിലെ അമൃത് സറിൽ ലോകമനസ്സാക്ഷിയെ ഞെട്ടിച്ച ആ ക്രൂര കൃത്യം നടന്നത് . നാലുപാടും കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട ജാലിയൻവാലാ മൈതാനത്ത് മതപരമായ ചടങ്ങിൽ സംബന്ധിച്ചു തിങ്ങിക്കൂടിയ ആയിരക്കണക്കിനു ജനങ്ങളുടെ നേർക്ക് ബ്രീട്ടീഷ് പട്ടാളം വെടിവയ്ക്കുകയുണ്ടായി. അവിടത്തെ മണ്ണിൽ ഒഴുകി ഉറഞ്ഞ രക്തം ഭാരത ത്തിലെ വൈദേശികാധിപത്യത്തിന്റെ ഭാഗധേയം നിർണയിച്ചു. പട്ടാളത്തിന്റെ ചവിട്ടടികളിൽ ഞെരിഞ്ഞമർന്ന പഞ്ചാബ് അനുഭവിച്ച നരകയാതനകളുടെ ഭീകരകഥകൾ ഇന്നും സിരകളിൽ രക്തം തിളച്ചുമറിക്കും . ആ കഥകളുടെ യാഥാർത്ഥ്യം ഈ ചെറു ഗ്രന്ഥത്തിൽ തെളിഞ്ഞുനിൽക്കുന്നു. ബ്രിട്ടീഷാധിപത്യത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും ഭാരതീയർ നടത്തിയ പ്രക്ഷോഭങ്ങളാണ് പഞ്ചാബിനെ ദുരന്തത്തിലേക്കു നയിച്ചതെന്നു കരുതാം. അതിനാൽ ചരിത്രപരമായ വിലയിരുത്തലിനും ആകമാനമുള്ള കാഴ്ചപ്പാടിനും വേണ്ടി സ്വാതന്ത്ര്യസമ്പാദനയത്നങ്ങളുടെ സംക്ഷിപ്ത വിവരണവും ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Reviews
There are no reviews yet.