JEEVITHAM ORU PADAPUSTHAKAM

-+
Add to Wishlist
Add to Wishlist

200 168

Author: Gopinath Muthukadu
Category: JOTTINGS
Language: MALAYALAM

Description

JEEVITHAM ORU PADAPUSTHAKAM

അറുപതു വയസ്സിനുള്ളില്‍ ഞാന്‍ അനുഭവിച്ച സന്തോഷങ്ങളും ദുഃഖങ്ങളും പ്രതിസന്ധികളും അതിനെയെല്ലാം അതിജീവിച്ച വഴികളും ഈ പുസ്തകത്തിലൂടെ തുറന്നു പറയുകയാണ്. അടുത്തകാലത്തായി അനുഭവിച്ച സോഷ്യല്‍ മീഡിയ ആക്രമണങ്ങളും അതിന്റെ വിശദീകരണങ്ങളുംവരെ ഇതിന്റെ ഭാഗമാകും. ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നുപോകാത്ത ആരുമുണ്ടാവില്ല. പകച്ചുപോയ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പെട്ടെന്ന് എടുക്കുന്ന ചില തീരുമാനങ്ങളാണ് പിന്നീടുള്ള നമ്മുടെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്. എന്റെ ജീവിതം എന്നെ പഠിപ്പിച്ച ചില പാഠങ്ങള്‍, ജീവിതത്തില്‍ ഞാനെടുത്ത ചില തീരുമാനങ്ങള്‍, ഇതൊക്കെ എങ്ങനെയെല്ലാം എന്റെ ജീവിതത്തെ ബാധിച്ചു എന്ന് തുറന്നു പറയുന്നു.

ജീവിതത്തിലെ പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും നേരിടാന്‍ പ്രചോദനമായിത്തീരുന്ന കുറിപ്പുകളുടെ സമാഹാരം