Sale!

KAALAM (MT Vasudevan Nair)

Add to Wishlist
Add to Wishlist

Original price was: ₹500.Current price is: ₹420.

Author: MT Vasudevan NairCategory: Language:   Malayalam Publisher: Current Books Thrissur

Description

കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവല്‍. കടന്നു പോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ ഒടുവില്‍ മുന്നില്‍ കാണുന്നത് രക്തം വാര്‍ന്നുതീര്‍ന്ന മണ്ണിന്റെ മൃതശരീരമാണ്. ആയാള്‍ക്ക് കൂട്ടായി സ്വന്തമ നിഴല്‍ മാത്രം ശേഷിക്കുന്നു. പച്ചയും ഈര്‍പ്പവും അലഞ്ഞകലുന്ന നാടിന്റെ കഥയെ മനുഷ്യകഥയില്‍ മനോഹരമായി ലയിപ്പിച്ചിരിക്കുന്ന ഈ നോവലിലെ നായകന്‍, എങ്കിലും, ഉദയത്തിന്റെ ഗോപുരങ്ങളിലേക്കു നോക്കുന്നു. ആരും കാണാതെ വിടരുന്ന താമരപ്പൂക്കളുടെ ഒരു പൊയ്ക എവിടെയോ ഉണ്ടെന്ന് ആശ്വസിക്കുന്നു. മലവെള്ളം സ്വപ്‌നം കണ്ടുണങ്ങിയ പുഴുപോലെ, ജീവിതത്തിന്റെ സമൃദ്ധികള്‍ കിനാവുകണ്ടുകൊണ്ടിരിക്കെ കാലഗതിയുടെ കടുന്തുടികള്‍ കേട്ടു നടുങ്ങിയ മനുഷ്യജന്മങ്ങളുടെ കഥ! കാലത്തിന്റെ ആസുരമായ കൈള്‍ക്കു പിടികൊടുക്കാത്ത കലാശക്തിയുടെ കൈയൊപ്പായ എംടിയുടെ ‘കാലം.’

Reviews

There are no reviews yet.

Be the first to review “KAALAM (MT Vasudevan Nair)”

Your email address will not be published. Required fields are marked *