KILINOCHIYILE SALABHANGAL

-+
Add to Wishlist
Add to Wishlist

150 126

Author: SHEELA TOMY
Category: Stories
Language: MALAYALAM

Description

KILINOCHIYILE SALABHANGAL

ചെയ്യാത്ത കുറ്റം ഏറ്റെടുക്കുന്ന ഡാവിഞ്ചിയച്ചനില്‍ തുടങ്ങി യേശു എന്ന യുവറബ്ബിയിലൂടെയും അമല്‍ എന്ന പലസ്തീന്‍കാരിയിലൂടെയും ഹെബ്രായ വീരനായിക യൂദിത്തിലൂടെയും മറ്റും സഞ്ചരിക്കുന്ന ഹൃദയസ്പര്‍ശിയായ ഈ കഥകള്‍ മനുഷ്യപ്രകൃതിയുടെ അവസ്ഥാന്തരങ്ങളിലൂടെ വായനക്കാരെ അനന്യമായ അനുഭൂതികളിലേക്ക് നയിക്കുന്നു.
സക്കറിയ

മുറിവേറ്റ മനസ്സുകളെ ആശ്വസിപ്പിക്കാന്‍പോന്ന ഒരു വാക്ക്, ലോകഭാഷയിലെങ്ങും ഇനിയും ഉരുവംകൊള്ളാത്ത ഒന്ന്, കണ്ടെത്താനായി ബദ്ധപ്പെടുന്ന ഒരു കഥാപാത്രമുണ്ട് ‘കിളിനോച്ചിയിലെ ശലഭങ്ങ’ളില്‍. കണ്ടെടുക്കപ്പെട്ടാല്‍ മുറിവുകള്‍ക്കുമേല്‍ അത് ലേപനമായിത്തീരുമായിരിക്കും. എഴുത്ത് സമൂഹത്തില്‍ ഒരു സാന്ത്വനചികിത്സയായി പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നു വിശ്വസിക്കുന്ന ഒരാളുടെ ഉത്കണ്ഠകളാണ് ഈ കഥാസമാഹാരം. ജയിക്കുന്നവന്റെ തൂലികയില്‍നിന്നല്ല യഥാര്‍ത്ഥ ചരിത്രം രൂപപ്പെടേണ്ടതെന്ന് ഉറപ്പിക്കുന്ന കഥകള്‍.
ഇ. സന്തോഷ്‌കുമാര്‍

ഷീലാ ടോമിയുടെ കഥകളുടെ സമാഹാരം