KUMARU

-+
Add to Wishlist
Add to Wishlist

110 92

Author: OMANAKKUTTAN C.R
Category: Novel
Language: MALAYALAM

Category: Tag:

Description

KUMARU

കാല്പനികഭംഗിയും ദര്‍ശനഗരിമയും അഭൂതപൂര്‍വ്വമാംവിധം സന്ധിച്ച ആത്മാവായിരുന്നല്ലോ കുമാരനാശാന്‍. പൂവില്‍ സുഗന്ധം പോലെ, മദാലസയില്‍ തൃഷ്ണപോലെ, ജീവിതത്തില്‍ മൃത്യുപോലെ നിഹിതമായിരുന്നു ആശാന്റെ കാല്പനികതയില്‍ തത്ത്വചിന്തയും.
കൗമാരത്തില്‍ ശൃംഗാരശ്ലോകങ്ങളെഴുതി കാവ്യലോകത്തു പിച്ചവെച്ച കുമാരുവില്‍ ആത്മവിദ്യയും തത്ത്വചിന്തയും വേരിറങ്ങിയത്
മഹാനായ ഒരു ഗുരുവരന്റെ സാന്നിദ്ധ്യംകൊണ്ടാണെന്ന് നമുക്കറിയാം. എന്നാല്‍, കുമാരുവിന്റെ അനന്യമായ പ്രേമഭാവനകളോ? കല്‍ക്കത്തയില്‍ ആശാന്‍ ചെലവിട്ട ഹ്രസ്വമായ ഒരു കാലഘട്ടത്തില്‍നിന്ന് അതിന്റെ വിത്തു കണ്ടെടുക്കുകയാണ്
രൂപംകൊണ്ട് കൃശമെങ്കിലും ആന്തരദീപ്തികൊണ്ട് ആശാന്റെ പിടിച്ചെടുത്തിട്ടുള്ള ഈ രചന. ഖണ്ഡകാവ്യങ്ങളില്‍ ആശാന്‍ ഉപയോഗിച്ച വാക്കുകളുടെ എണ്ണം മാത്രമേ ‘കുമാരു’ എഴുതാന്‍ സി.ആര്‍. ഓമനക്കുട്ടനും ഉപയോഗിച്ചിട്ടുള്ളൂ. എങ്കിലെന്ത്, ആറു ഋതുക്കളെ അദ്ധ്യായങ്ങളായിത്തിരിച്ച ഈ നോവല്‍ ആറു ഭാഗങ്ങളുള്ള ഒരു ഖണ്ഡകാവ്യംപോലെ ചേതോഹരം; ദര്‍ശനദീപ്തം.

-സുഭാഷ് ചന്ദ്രന്‍