Loka Pranaya Kavithakal

Out of stock

Notify Me when back in stock

150 126

Add to Wishlist
Add to Wishlist

Description

Loka Pranaya Kavithakal

ലോക പ്രണയ കവിതകള്‍

സമാഹരണം, വിവര്‍ത്തനം ബാബു രാമചന്ദ്രന്‍

പ്രണയത്തിന്റെ കാല-ദേശ ഭാവനകള്‍ക്കതീതമായ സഞ്ചാരമാണ് ഈ കവിതകളുടെ വായന വാഗ്ദനം ചെയ്യുന്നത്. പ്രണയത്തിന്റെ ഭാഷയും നടപ്പും നോട്ടവും ഉന്മാദവും എത്ര വിചിത്രമെന്ന് ഈ കവിതകള്‍ ഓര്‍മിപ്പിക്കുന്നു, ഏകമാനകമായി സഞ്ചരിക്കുന്ന പ്രണയഭാവനയുടെ അഭാവമാണ് ഈ പ്രണയ പുസ്തകത്തിന്റെ ജീവന്‍. വിരഹാര്‍ദ്രമായ പ്രണയത്തിന്റെ വിറയ്ക്കുന്ന വിരലുകള്‍ മാത്രമല്ല, പകയും പ്രതികാരവും നിസ്സംഗതുയും ഉടലുഝവങ്ങളോടുള്ള അപാരമയാ വാഞ്ഛയും കുഴമറിയുന്ന എത്രതരം പ്രണയങ്ങളുടെ മാനിഫെസ്റ്റോയാണ് ഈ പുസ്തകം എന്ന് നമ്മള്‍ വായനാന്തരം കൗതുകപ്പെടുന്നു. ഒരിക്കലെങ്കിലും പ്രണയിച്ചവര്‍ക്ക് ഈ പുസ്തകം അവരുടെ പ്രണയകാലത്തിന്റെ അനശ്വരമായ ആര്‍ബമായി അനുഭവപ്പെടും. പ്രണയിക്കാനിരിക്കുന്നവര്‍ക്ക് ഈ പുസ്തകം തങ്ങളുടെ ഭാവിയുടെ കൈരേഖയായി വായിക്കാം. പ്രണയികളുടെ പുസ്തകമാണിത്. അവരുടെ ചോരയുടെയും കണ്ണീരിന്റെയും വിഷാദത്തിന്റെയും ഉന്മാദത്തിന്റെയും ഭാഷാനന്തര പുസ്തകമാണിത്. കവിതകളുടെ ഊറ്റ് ചോര്‍ന്നു പോകാത്ത വിവര്‍ത്തനം ഈ കവിതകളുടെ ജീവനെ ബലിഷ്ടമാക്കുന്നു.