MANUSHYAKULAM: PRATHYASANIRBHARAMAYA CHARITHRAM
Out of stock
Original price was: ₹599.₹450Current price is: ₹450.
Author: RUTGER BREGMAN
Category: Science
Language: MALAYALAM
Publisher: MANJUL PUBLISHING HOUSE
Description
MANUSHYAKULAM: PRATHYASANIRBHARAMAYA CHARITHRAM
മനുഷ്യകുലം: പ്രത്യാശാനിർഭരമായ ചരിത്രം മാനവികതയെ പുതിയ വീക്ഷണകോണിൽ നിന്ന് കാണാൻ എനിക്ക് പ്രചോദനമായി.’
– യുവാൽ നോവ ഹരാരി
‘അത്യന്തം സന്തോഷത്തോടെ ഈ പുസ്തകം ഞാൻ ശുപാർശ ചെയ്യുന്നു.’
– സ്റ്റീഫൻ ഫ്രൈ
‘അസാധാരണമായ ഒരു വായനാനുഭവം.’
– മാറ്റ് ഹെയ്ഗ്
‘അത്യുജ്ജ്വലം. ബ്രഗ്‌മാന്റെ ചരിത്രപ്രയോഗം മനുഷ്യപ്രകൃതത്തെക്കുറിച്ച് ഒരു പുതിയ ധാരണയിലേക്ക് നയിക്കുന്നു. മനുഷ്യകുലം നമ്മുടെ സംവാദങ്ങളെ മാറ്റിത്തീർക്കുകയും ശോഭനമായൊരു ഭാവിയിലേക്കുള്ള പാത ദീപ്തമാക്കുകയും ചെയ്യുന്നു. മറ്റെന്നത്തെക്കാളുമധികം ഇപ്പോൾ നമുക്കിത് ആവശ്യമാണ്.’
– സൂസൻ കെയ്ൻ, ക്വയറ്റ് രചയിതാവ്
‘ഈ വിഷയം ഏറെ പ്രധാനപ്പെട്ട ഒന്നാണ്, അതിന്റെ വ്യാപ്തിയാകട്ടെ അതിബൃഹത്തും, കഥനരീതി വശ്യമനോഹരവുമാണ്. ഇതൊരു വിസ്മയകരമായ പുസ്തകമാണ്.’
– ടിം ഹർഫോർഡ്, ദി അണ്ടർകവർ ഇക്കണോമിസ്റ്റ് രചയിതാവ്
‘ദോഷൈകദർശനം എന്നത് ഒരു സർവസിദ്ധാന്തമാണ്, പക്ഷേ, റട്ഗർ ബ്രഗ്‌മാൻ ഏറെ മിഴിവോടെ കാണിച്ചുതരുന്നതുപോലെ, അത് തിരഞ്ഞെടുക്കപ്പെടുന്ന ഒന്നാണ്. അനിവാര്യമായ ഈ പുസ്തകം മെച്ചപ്പെട്ട ഭാവിയുടെ സാധ്യത കൂടുതൽ വിപുലമാക്കുന്നു.’
– ഡേവിഡ് വാലസ്-വെൽസ്, ദി അൺ ഇൻഹാബിറ്റബിൾ എർത്ത് രചയിതാവ്
‘മനുഷ്യവൈരത്തിന്റെ മന്ത്രത്തെ ഇത് തകർത്തെറിയുന്നു. പേടിച്ചരണ്ട ലോകത്തിന് പ്രതീക്ഷയുടെ ഒരു പ്രകാശനാളം.’
– ഡാനി ഡോർലിംഗ്, ഇനീക്വാലിറ്റി ആന്റ് ദി 1% രചയിതാവ്
‘പരമാവധിയാളുകൾ വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ആളുകൾ മനുഷ്യപ്രകൃതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് മാറ്റിയാൽ മാത്രമേ മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള സാധ്യതയിൽ അവർ വിശ്വസിക്കാൻ തുടങ്ങുകയുള്ളൂ.’
– ഗ്രേസ് ബ്ലേക്ക്‌ലി, സ്റ്റോളൻ രചയിതാവ്
‘പരാശ്രയമില്ലാതെയാണ് റട്‌ഗർ ബ്രഗ്‌മാൻ വരുന്നത്, ചരിത്രം ഉപയോഗിച്ച് നമുക്ക് ഇപ്പോൾ സങ്കൽപ്പിക്കാവുന്നതിലും മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാൻ അവസരം നൽകുന്ന അദ്ദേഹം ചിന്തിക്കുന്നത് തനിക്കു വേണ്ടിത്തന്നെയാണ്.’
– തിമോത്തി നൈഡർ, ഹോളോകോസ്റ്റ് ചരിത്രകാരനും ഓൺ ടിറണി രചയിതാവും
Reviews
There are no reviews yet.