Sale!

MATHAM ORU SWAKARYATHA

-+
Add to Wishlist
Add to Wishlist

450 378

Author: ABRAHAM MULAMOOTTIL

Category: Studies

Language: MALAYALAM

Categories: ,

Description

മതങ്ങള്‍, മതനേതാക്കള്‍, അനുയായികള്‍, അവരുടെ വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അവകാശവാദങ്ങള്‍ എന്നിവ കാലാനുസൃതമായി പുനര്‍വ്യാഖ്യാനിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. തീവ്രദേശീയത, തീവ്രവാദം, മതമൗലികവാദം, മതനേതാക്കള്‍ക്കുള്ള ‘തെറ്റാവരം’, ദൈവത്തിന്റെ കാര്യം മറ്റാര്‍ക്കും ‘ചോദ്യം ചെയ്യാനാവാത്തത്’ എന്നിങ്ങനെ മതങ്ങളുടെ തെറ്റായ വഴികളെക്കുറിച്ച് സംസാരിക്കാനും നവീകരണത്തിന് ആഹ്വാനം ചെയ്യുവാനും പലര്‍ക്കും പൊതുവെ ഭയമാണ്. ‘മതമില്ലാതെ ധാര്‍മ്മികത ഉണ്ടാകില്ല’, ‘ധാര്‍മ്മികതയില്ലാത്ത ഒരു മതവും ഉണ്ടാകരുത്’ എന്ന പ്രസ്താവനകള്‍ ഗൗരവമായി പഠിക്കേണ്ടതാണ്. അടിസ്ഥാനപരവും കാലോചിതവും മാതൃകാപരവുമായൊരു മാറ്റം ഇന്ന് മതത്തിന് അത്യന്താപേക്ഷിതമെങ്കിലും അത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്.

 

മതങ്ങള്‍ക്ക് ദിശാബോധം നഷ്ടപ്പെട്ട ഇക്കാലത്തിനായിത്തന്നെ എഴുതപ്പെട്ടത് എന്ന് തോന്നിപ്പിക്കുന്ന ഈ പുസ്തകത്തിന്റെ മൗലികതയോടൊപ്പം ചൂണ്ടിക്കാണിക്കേണ്ടതായ പ്രത്യേക മേന്മകളാണ് പ്രതിപാദനത്തിന്റെ സുതാര്യതയും ലാളിത്യവും ഉള്ളടക്കം ആസൂത്രണം ചെയ്തിരിക്കുന്നതിന്റെ കാര്യക്ഷമതയും. ഫാ. ഏബ്രഹാം മുളമൂട്ടില്‍ മലയാളത്തിന് സമ്മാനിച്ചിരിക്കുന്ന ഈ മത-ദൈവ-പര്യവേക്ഷണത്തെ ഒറ്റവാക്കില്‍ ഒരു നവീന നവോത്ഥാനഗ്രന്ഥം എന്ന് വിശേഷിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

– സക്കറിയ

 

ദൈവങ്ങളും മതങ്ങളുമെല്ലാം മനുഷ്യസമൂഹത്തിന്റെ സൃഷ്ടിയാണ് എന്ന നിലപാടുകാരനാണ് ഗ്രന്ഥകാരന്‍. ‘ദൈവം എന്നത് ഉദ്ദേശശുദ്ധി നിറഞ്ഞ ഒരാശയമാണ്’ എന്ന് തീര്‍പ്പെടുക്കുന്ന അദ്ദേഹം പറയുന്നു-വിശ്വാസാചാരങ്ങളിലെല്ലാം കാലത്തിനും ദേശത്തിനും അനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ മനുഷ്യര്‍ക്ക് സാധിക്കും; സാധിക്കണം. ഇത്തരമൊരു ആശയം മുന്നോട്ടുവയ്ക്കുന്നുണ്ട് ഈ പുസ്തകം. എഴുതിയത് ഒരു വൈദികനാണ് എന്ന വസ്തുത ഇതിന്റെ മൂല്യം വളരെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. മതരഹിതനോ മതവിരുദ്ധനോ ഇക്കാര്യം പറയുമ്പോള്‍ കിട്ടുന്നതിലധികം ശ്രദ്ധ ഒരച്ചന്‍ പറയുമ്പോള്‍ കിട്ടും. മതവിശ്വാസികളായ അനേകം പേര്‍ക്ക് ‘മതേതരത്വം’ എന്ന ആധുനിക രാഷ്ട്രീയമൂല്യത്തിലേക്ക് വഴികാണിക്കുവാന്‍ ഈ പുസ്തകത്തിന് പ്രാപ്തിയുണ്ട്.

-എം.എന്‍. കാരശ്ശേരി