MYSURU MALLIGE

-+
Add to Wishlist
Add to Wishlist

120 101

Author: ZACHARIA
Category: Memories
Language: MALAYALAM

Category: Tag:

Description

MYSURU MALLIGE

കാള്‍ട്ടണില്‍ മുറിയെടുത്ത എല്ലാ മദാമ്മമാരോടും മറ്റു വനിതകളോടും എനിക്ക് താങ്ങാനാവാത്ത പ്രണയമായിരുന്നു. ഏതോ മന്ത്രവാദി സൃഷ്ടിച്ച മായാലോകത്തുനിന്നു വന്ന അദ്ഭുതജീവികളാണ് അവര്‍ എന്നെനിക്കു തോന്നി. അവരുടെ നിഗൂഢരഹസ്യങ്ങള്‍ എന്തെല്ലാമായിരിക്കാം എന്ന ചിന്ത എന്റെ ആത്മാവിനെ പ്രകമ്പനംകൊള്ളിച്ചു…

മനോഹരപാപങ്ങള്‍ പതിയിരിക്കുന്ന പട്ടണമെന്ന പ്രലോഭനത്തില്‍ ട്രെയിനിറങ്ങുന്ന പുസ്തകപ്പുഴുവും സ്വപ്‌നാടകനുമായ പതിനാറുകാരനെ മൂന്നു വര്‍ഷങ്ങള്‍കൊണ്ട് അപ്പാടെ അഴിച്ചുപണിയുന്ന മൈസൂരു.
ശ്രീരംഗപട്ടണവും ടിപ്പുവിന്റെ കോട്ടയും ചാമുണ്ഡിക്കുന്നും സെന്റ് ഫിലോമിനാസ് പള്ളിയും കാവേരിയും കോളേജ് ഹോസ്റ്റലും കുതിരച്ചാണകം മണക്കുന്ന തെരുവുകളും ഹിന്ദി സിനിമകളും കോഫിഹൗസും ജൂക്‌ബോക്‌സുകളും സുന്ദരികളും പ്രണയവും കാമവും കവിതകളും എല്ലാറ്റിന്മേലും ഒരു കണ്ണു പതിപ്പിച്ച് നിരന്തരം റോന്തുചുറ്റുന്ന ദൈവവും…

അറുപതുകളില്‍ ഒരു വിദ്യാര്‍ത്ഥിയായി മൈസുരൂവില്‍ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള സക്കറിയയുടെ ഓര്‍മ്മകള്‍