PATHIMOONNU KADALKAKKAKALUDE UPAMA

-+
Add to Wishlist
Add to Wishlist

230 193

Category: Stories
Language: MALAYALAM

Description

PATHIMOONNU KADALKAKKAKALUDE UPAMA

ജീവിതാസക്തികളുടെ തിരകള്‍ മരണത്തിന്റെ കരയില്‍ തലതല്ലിച്ചാകുന്ന ആത്യന്തികമായ പ്രകൃതിനിയമത്തിന്റെ
വെളിപാടുകഥകളാണ് മാത്യൂസിന്റെ ഓരോ രചനയും. ‘കഥകള്‍ പഴഞ്ചനായിരിക്കുമ്പോള്‍ ജീവിതം പുത്തനാക്കാനുള്ള
സാദ്ധ്യതകളൊന്നും ഞാന്‍ കാണുന്നില്ല.’ എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ കഥകളെയും ജീവിതത്തെയും
ഒന്നിച്ചു പുതുക്കിപ്പണിയുന്ന വാക്കുകളുടെ തച്ചുശാസ്ത്രം തേടുകയാണ് ഓരോ രചനയിലും മാത്യൂസ് ചെയ്യുന്നത്
എന്നും പറയാം.
-ഷാജി ജേക്കബ്

93-ലെ രാത്രി, വെളിച്ചമില്ലാത്ത ഒരിടം, ആണ്‍ദൈവം, അടഞ്ഞമുറി, ശലഭങ്ങളുടെ ആയുസ്സ്, കണ്ണോക്ക്,
ആണ്ടറുതിയിലെ പേടിസ്വപ്‌നങ്ങള്‍, തീവണ്ടിയില്‍ ഒരു മനുഷ്യന്‍, പച്ചില കൊത്തി പറന്നുവരുന്ന പ്രാവുകള്‍, കോമ,
പതിമൂന്നു കടല്‍ക്കാക്കകളുടെ ഉപമ… തുടങ്ങി പതിനേഴു കഥകള്‍.

2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം മുഴക്കം എന്ന കഥാസമാഹാരത്തിന് ലഭിച്ച പി.എഫ്. മാത്യൂസിന്റെ
ശ്രദ്ധേയമായ പുസ്തകത്തിന്റെ പുതിയ പതിപ്പ്‌