Rajamudra Case Diary

-+
Add to Wishlist
Add to Wishlist

200 168

Author: Surendran Manghat
Category : Novel

Category: Tag:

Description

Rajamudra Case Diary

തന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളുടെ അക്ഷയഖനിയില്‍ നിന്നാണ് സുരേന്ദ്രന്‍ മങ്ങാട്ട് ഈ നോവലിനുവേണ്ട കഥാപരിസരം കണ്ടെടു ക്കുന്നത്. രാജമുദ്ര കേസ് ഡയറിയിലെ കുറ്റകൃത്യത്തെക്കുറിച്ചുള്ള കൃത്യവും സൂക്ഷ്മവുമായ നിരീക്ഷണങ്ങളും കുറ്റാന്വേഷണത്തിലെ ശാസ്ത്രീയമായ സമീപനങ്ങളും സമര്‍ത്ഥനായൊരു കുറ്റാന്വേഷകന്റെ പ്രവര്‍ത്തന ശൈലിയെന്താണെന്ന് നമുക്ക് മനസ്സിലാക്കി തരുന്നു. അതേ സമയം ലളിതമായ ഭാഷയില്‍ മനോഹരമായി കഥപറയാന്‍ കഴിവുള്ള ഒരെഴുത്തുകാരനെ ഓരോ വരിയിലും നമുക്ക് കാണാനും കഴിയുന്നു. അതാണ് രാജമുദ്രയുടെ തിളക്കം.
ഈ നോവലില്‍ സുരേന്ദ്രന്‍ മങ്ങാട്ട്, കുടുംബബന്ധങ്ങളിലെ ശൈഥില്യം മുതല്‍ അപകടകരമായ തീവ്രവാദം വരെയുള്ള വളരെ പ്രധാനപ്പെട്ട പല സാമൂഹിക രാഷ്ട്രീയ സമസ്യകളും മുന്നോട്ടു വെയ്ക്കുന്നുണ്ട്. അവയാണ് ഈ നോവലിനെ ഒരു മികച്ച സാഹിത്യകൃതിയായി മാറ്റുന്നത്. ഒരു കുറ്റാന്വേഷണ നോവലിന്റെ അവതാരികയില്‍ കഥയെക്കുറിച്ചെന്തെങ്കിലും സൂചനകള്‍ നല്‍കുന്നത് ശരിയല്ലാത്തതുകൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല. ഒരു കാര്യം ഉറപ്പിച്ച് പറയാം. രാജമുദ്ര കേസ് ഡയറി കയ്യിലെടുത്താല്‍ നിങ്ങള്‍ക്കത് വായിച്ചവസാനിപ്പാക്കാതെ താഴെവെക്കാന്‍ കഴിയില്ല. – ടി.ഡി.രാമകൃഷ്ണന്‍