SARA JOSEPH ORU EZHUTHUKARIYUDE ULLIL

-+
Add to Wishlist
Add to Wishlist

390 328

Author: SUMANGALA K V
Category: Biography
Language: MALAYALAM
ISBN 13: 9789355497055
Edition: 1
Publisher: Mathrubhumi

Description

SARA JOSEPH ORU EZHUTHUKARIYUDE ULLIL

സുമംഗലയുടെ ഭാഷയില്‍ ജ്വലിക്കുന്നു സാറാ ജോസഫ് എന്ന അഗ്നി. കിളരംവെച്ച് തുടങ്ങുന്ന നാഗരികതയുടെ ഓരത്ത് നാമ്പിടുന്ന മെഴുതിരിനാളമായും, ആളിയുണരാന്‍ സിരയില്‍ കുളിര്‍സ്പര്‍ശം കാത്തുകിടക്കുന്ന തൃഷ്ണയുടെ കനല്‍പ്പൊള്ളലായും, കഥനങ്ങളില്‍ സമഗ്രമയൂരമാവുന്ന ചോദനാജ്വാലയായും, സമനീതിക്കായി കടുമൂര്‍ച്ച വീശുന്ന ക്ഷുബ്ധപ്രകാശമായും, സന്ധ്യയ്ക്ക് സാരോന്മുഖമാവുന്ന സ്നേഹദീപമായും വളര്‍ന്ന്
പടര്‍ന്ന് പടിഞ്ഞ് ചരിത്രമാകുന്ന സാറാ ജോസഫ് എന്ന അഗ്നിയെ സുമംഗല നേര്‍മൊഴിയില്‍ ആവാഹിച്ചിരുത്തിയിരിക്കുന്നു.
-കെ ജി എസ്

സ്ത്രീജീവിതത്തിലെ സങ്കടങ്ങള്‍ക്കുമേല്‍ പടര്‍ന്നുവളര്‍ന്ന അമരവള്ളിപോലെ, കോക്കാഞ്ചിറയുടെയും കുരിയച്ചിറയുടെയും ചരിത്രവും ജനജീവിതവും ആവിഷ്‌കരിച്ച കൃതികളില്‍ തുടങ്ങി, വികസനത്തില്‍ ഇരകളാക്കപ്പെട്ടവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും ദുരിതങ്ങളുടെയും അതിജീവനത്തിന്റെയും ചിത്രീകരണങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ സാറാ ജോസഫ് എന്ന എഴുത്തുകാരിയുടെയും ആക്ടിവിസ്റ്റിന്റെയും ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകം.