Swarnachirakulla Pakshi

Add to Wishlist
Add to Wishlist

199 167

ISBN: 9789395338394
First Published Year: 2023
Pages: 116

Description

Swarnachirakulla Pakshi | STORIES OF WIT AND MAGIC

സ്വർണ്ണച്ചിറകുള്ള ഒരു പക്ഷി നിങ്ങളുടെ മട്ടുപ്പാവിൽ പറന്നിറങ്ങി അളവറ്റ സമ്പത്ത് തരാമെന്ന് വാഗ്ദാനം ചെയ്താൽ നിങ്ങളെന്തു ചെയ്യും? തന്റെ മുന്നിൽ വന്നിരുന്ന വിശന്നുവലഞ്ഞ ഒരു കൊച്ചു പക്ഷിയോട് പാവം തോന്നി കൈവശമിരുന്ന ധാന്യമണികൾ നൽകിയ പെൺകുട്ടിയ്ക്ക് മനോഹരമായ സമ്മാനങ്ങളും സമ്പത്തും പ്രതിഫലമായി കിട്ടി. എന്നാൽ ഈ കഥകേട്ട് ആർത്തി മുഴുത്ത അയൽക്കാരിയ്ക്ക് കിട്ടിയതോ? പെൺകുട്ടിയ്ക്ക് കിട്ടിയതിനേക്കാൾ വലിയ വിലകൂടിയ സമ്മാനങ്ങളാണ് അയൽക്കാരി മോഹിച്ചത്. ഒരു കാലത്ത് മധുരിച്ചിരുന്ന കടൽവെള്ളത്തിന് ഉപ്പുരസമായതെങ്ങനെ? പണ്ഡിതനായ പാറശാലാ ഗുരു എല്ലാ പാഠങ്ങളും മറന്ന് പാചകക്കാരന്റെ സഹായം തേടേണ്ടിവന്നത് എങ്ങനെ? തീരെ ചന്തമില്ലാത്ത കുതിരച്ചേവികളാണ് തനിയ്ക്കുള്ളതെന്ന് രാജ്യത്തെ ജനങ്ങളറിയാതിരിയ്ക്കാൻ രാജാവ് ചെയ്തതെന്താണ്? സുധാമൂർത്തി രചിച്ച ഈ പുതിയ കഥാശേഖരം നർമ്മരസത്തിൽ പൊതിഞ്ഞ് ആകർഷ ണീയമാക്കിയതാണ്. കഥകളിലെ മാന്ത്രികജീവികൾക്ക് ജീവൻ നൽകുന്ന ഭംഗിയുള്ള ചിത്രങ്ങൾ പുസ്തകത്തിന് പകിട്ടേകുന്നു. രാജാക്കന്മാരും രാജകുമാരിമാരും സാധാരണ സ്ത്രീ പുരുഷന്മാരുമെല്ലാം ചിത്രങ്ങളിലൂടെ മനസ്സിലേയ്ക്കിറങ്ങി വന്ന് എല്ലാ പ്രായത്തിലു മുള്ള വായനക്കാരെ മറ്റൊരു ലോകത്തെത്തിയ്ക്കുന്നു.

Reviews

There are no reviews yet.

Be the first to review “Swarnachirakulla Pakshi”

Your email address will not be published. Required fields are marked *