Sale!

THE GIRL IN ROOM NO.105 (MALAYALAM)

Out of stock

Notify Me when back in stock

Original price was: ₹299.Current price is: ₹240.

Pages : 304

Author : Chetan Bhagat

Categories: ,
Add to Wishlist
Add to Wishlist

Description

THE GIRL IN ROOM NO.105 (MALAYALAM)

105-ാം മുറിയിലെ പെൺകുട്ടി, കൈവിട്ടുപോയ കാമുകി, അസഹ്യമായ തൊഴിൽ ജീവിതം, കുറ്റപ്പെടുത്തുന്ന മാതാപിതാക്കൾ.

താറുമാറായ ജീവിതത്തിൽ ലക്ഷ്യമില്ലാതെ ഒഴുകിനടക്കുന്ന പൊങ്ങുതടിയാണ് കേശവ് രാജ് പുരോഹിത് എന്ന ചെറുപ്പക്കാരൻ. അയാളുടെ കാമുകിയായി രുന്ന സാറ കശ്മീരിൽ നിന്നാണ്, അവളൊരു മുസ്ലിമുമാണ്. കേശവിന്റെ കുടുംബമാകട്ടെ അല്പം യാഥാസ്ഥിതികവും. നാലുവർഷങ്ങൾക്കു മുമ്പ് പിരിഞ്ഞുപോയ സാറയെ ഓർത്ത് സദാ ആകുലമാണ് കേശവിന്റെ ഓരോ നിമിഷവും.

വേർപ്പിരിഞ്ഞതിനു ശേഷം സാറ പുതിയ കാമുകനെയും പുതിയ ജീവിതത്തെയും കണ്ടെത്തിയെങ്കിലും കേശവിന് അതിനൊന്നിനുമായില്ല. ജീവിതമെന്ന ഭ്രാന്തൻ സവാരിയിൽ അയാൾ ഒറ്റയ്ക്കാണ്.

കേശവ് എല്ലാ രാത്രിയും സാറയെ മറക്കാനായി മദ്യപിച്ചു. അവളോട് ഫോണിൽ കലഹിച്ചു. സന്ദേശങ്ങളയച്ചു. സാമൂഹിക മാദ്ധ്യമങ്ങളിൽ അവളെ പിന്തുടർന്നു. അതെല്ലാം തന്നെ സാറ അപ്പാടെ അവഗണിച്ചു. എന്നാൽ സാറ യുടെ പിറന്നാളിന്റെ തലേന്ന് അവൾ കേശവിന് ഏതാനും സന്ദേശങ്ങളയച്ചു, അയാളെ സ്വന്തം ജീവിതത്തിലേക്ക് തിരിച്ചുവിളിക്കുന്നവയായിരുന്നു ആ സന്ദേശങ്ങൾ.

പ്രണയകാലത്തിലേതുപോലെ അവൾ കേശവിനെ ഹോസ്റ്റലിലെ തന്റെ നൂറ്റഞ്ചാം മുറിയിലേക്കു ക്ഷണിച്ചു. വിനാശകരമായിരുന്ന ആ ക്ഷണം ഇരുകയ്യും നീട്ടി അവൻ സ്വീകരിച്ചു…. അതവന്റെ ജീവിതം എന്നന്നേക്കുമായി മാറ്റിമറിച്ചു.

ഇതൊരു പ്രേമകഥയല്ല. ഒരു ചെറുപ്പക്കാരൻ പ്രേമത്തിന്റെ കെട്ടഴിച്ചു കളയുന്ന കഥയാണ്. ഒരു അൺലവ് സ്റ്റോറി.