ULA
₹420 ₹353
Author: MOHANKUMAR K V
Category: Novel
Language: MALAYALAM
Description
ULA ഉല
ചരിത്രകാരന്മാർ പറയാതെപോയ തോറ്റവരുടെ ചരിത്രം കണ്ടെടുക്കുന്ന ഈ നോവൽ സംഭവിക്കുന്നത്ചരിത്രത്തിനു വെളിയിലല്ല; ചരിത്രത്തിനുള്ളിൽത്തന്നെയാണ്. ചരിത്രസന്ദർഭത്തെ പ്രമേയവത്കരിക്കുന്നതോടൊപ്പം നിശ്ശബ്ദമാക്കപ്പെട്ട ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാഹിത്യത്തിന്റെയും മൂല്യബോധങ്ങളെ പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്ന കൃതികൂടിയാണ് ‘ഉല’.
-ഡോ. റോയ്മാത്യു എം.
പെരിയാറിനു തെക്ക് അവശേഷിച്ച നാലു തുരുത്തുകളിലെ ബൗദ്ധപ്പഴമയെ ഉന്മൂലനം ചെയ്ത അവസാനഘട്ടത്തിലെ ബ്രാഹ്‌മണാധിപത്യവും അധിനിവേശവും പലായനങ്ങളും പ്രമേയമാകുന്ന നോവൽ. ജൈവികമായ ഐകരൂപ്യത്തോടെ രാഷ്ട്രീയവും ലിംഗനീതിയും പാർശ്വവത്കൃതസമൂഹത്തോടുള്ള മൈത്രിയും ഇതിൽ ഇടകലരുന്നു. കേരളചരിത്രത്തിൽ എഴുതപ്പെടാതെപോയ ബൗദ്ധസംസ്‌കൃതിയുടെ ഉന്മൂലനത്തിന്റെ കഥ
Reviews
There are no reviews yet.