Sale!

ULPPIRIVUKAL

-+
Add to Wishlist
Add to Wishlist

120 101

Pages : 95

Author : C Radhakrishnan

Categories: ,

Description

ULPPIRIVUKAL

വ്യത്യസ്തങ്ങളായ രണ്ടുനിലപാടുകൾ തമ്മിലുള്ള പൊരുത്തക്കേടിന്റെ ആവിഷ്കാരമാണ് ഈ കൃതി. കാലികപ്രസക്തി അനുദിനം വർദ്ധിച്ചുവരുന്ന സാംസ്കാരികസംഘർഷത്തിന്റെ ഹൃദയസ്പൃക്കായ ചിത്രീകരണം.

“എലിപ്പന്തയത്തിൽ കുടുങ്ങിപ്പോയ ഭർത്താവിന്റെ കണ്ണുതുറപ്പിക്കാൻ പ്രാണപ്രേയസി എഴുതുന്നു:

ലോകം മുഴുവൻ വിലയ്ക്കുവാങ്ങാനുള്ള പണമുണ്ടാക്കാൻ മണിയേട്ടൻ ശ്രമിക്കൂ. പക്ഷേ, എത്ര തന്നെ ശ്രമിച്ചാലും എന്നെ ആ ശ്രമത്തിൽ ഒരുപകരണമാക്കാൻ മണിയേട്ടനു കഴിയില്ല. കാരണം ഞാൻ ആരുടെ ജീവിതത്തിൽ പങ്കാളിയാവാൻ കൊതിച്ചു കാത്തിരുന്നുവോ, ആർക്കുവേണ്ടി ഈ നാലുകെട്ടിനകത്തെ ചിതൽപ്പുറ്റുകൾക്കും എട്ടുകാലിവലകൾക്കും ഇടയിൽ നീണ്ട പന്ത്രണ്ടു വർഷങ്ങൾ പ്രതീക്ഷകളുടെ ചവർപ്പുനെല്ലിക്ക കടിച്ചീമ്പി കഴിച്ചുകൂട്ടിയോ, ആ മണിയേട്ടൻ എന്നെ അതിന് ഒരിക്കലും നിർബന്ധിക്കുകയില്ലെന്നല്ല. ഇത്തരമൊരു കാര്യം സ്വപ്നേപി ഓർക്കുകപോലുമില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ആ മണിയേട്ടൻ ഇന്ന് ജീവിച്ചിരിപ്പില്ലെന്ന് ഞാൻ ആശ്വസിക്കും.”

കാലാതിവർത്തിയായ കൃതി.

ഉള്ളുരുകാതെ വായിച്ചുപോകാനോ വായിച്ചു കഴിഞ്ഞാൽ ഉപേക്ഷിക്കാനോ സാധിക്കാത്ത അപൂർവ്വ കൃതി.