Description
പഴയ തലമുറക്കാർക്ക് ഒരു ഹരമായിരുന്നു ശ്രീ. കാരാട്ട് അച്യുതമേനോന്റെ വിരുതൻ ശങ്കു. കൊല്ലവർഷം 1089 – ൽ വെളിച്ചം കണ്ട ഈ കൃതിയെ സ്വദേശാഭിമാനി രാമകൃഷ്ണപ്പി ള്ളയെപ്പോലെയുള്ള നിരൂപകരും “മിതവാദി’ പോലെയുള്ള പ്രതങ്ങളും മുക്തകണ്ഠം പ്രശംസിച്ചു. ഓടുന്നവനുകൂടി വായിച്ചു രസിക്കാവുന്നവിധം അത് സരസവും പ്രസന്നവു മാണ് ആഖ്യാനശൈലി. പഴയ തറവാട്ടുമത്സരങ്ങൾ യഥാതഥ മായി അവതരിപ്പിക്കുന്നതോടൊപ്പം അന്നത്തെ സരളമായ ജീവിതരീതിയുടെ ഒരു സുന്ദരചിത്രവും ഈ പുസ്തക ത്തിൽനിന്നു ലഭിക്കും. പെരുങ്കള്ളന്മാർക്കിടയിൽപ്പോലും പെരുൾകരംകൊണ്ടവരെ തേടിച്ചെല്ലുന്ന പഴയ എഴുത്തുകാ രുടെ ഉദാത്തമനോഭാവം ഈ നോവലിന് വെള്ളിവര ചാർത്തുന്നു. പഴയ കൂട്ടർക്ക് ഇതിഹാസമായിരുന്നു വിരുതൻ ശങ്കു. ഇവിടെ പുതിയ തലമുറക്കാർക്ക് പരിചയപ്പെടുത്തിക്കൊടുക്കു ന്നത് ബാലസാഹിത്യലോകത്ത് പേരെടുത്ത കാഥികയായ സുമംഗലയാണ് എന്നു പറഞ്ഞാൽപിന്നെ ഇതിലെ പ്രതിപാദന ശൈലിയെപ്പറ്റിയോ സംഗ്രഹണപുണ്യത്തെക്കുറിച്ചോ ഒന്നും ആവിഷ്കരിക്കേണ്ടതില്ലല്ലോ.
Reviews
There are no reviews yet.