MRIGAKALAAPANGAL

-+
Add to Wishlist
Add to Wishlist

310 260

Author: MAHMOOD KOORIA
Category: Studies
Language: MALAYALAM

Category: Tag:

Description

MRIGAKALAAPANGAL

മൃഗജീവിതങ്ങളെ ചരിത്രാഖ്യാനത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്ന കൃതി. വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളോടെ ചരിത്രപാഠങ്ങളിൽ കടന്നുവരാറുള്ള മലബാർസമരങ്ങൾ മുഖ്യമായെടുത്ത്, യുദ്ധമുഖങ്ങളിലും മനുഷ്യജീവിതത്തിൽ പൊതുവേയും മൃഗങ്ങളുടെ പങ്കാളിത്തവും പ്രാധാന്യവും വിശകലനം ചെയ്യുന്നു. കുതിരകൾ, ആനകൾ, കഴുതകൾ, നായകൾ, കന്നുകാലികൾ തുടങ്ങി ആധുനിക കേരള സമൂഹസൃഷ്ടിയിൽ മറ്റേതു തൊഴിലാളിവിഭാഗത്തെപ്പോലെയോ അല്ലെങ്കിൽ അതിലേറെയോ പങ്കുവഹിച്ചിട്ടുള്ള മൃഗവിഭാഗങ്ങൾ ചരിത്രത്തിൽനിന്നും പുറന്തള്ളപ്പെട്ടതെങ്ങനെയെന്ന്അന്വേഷിക്കുന്നു. നായകരും പ്രതിനായകരുമില്ലാതെ, മൃഗങ്ങളെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരുന്ന ഈ പുസ്തകം കേരളചരിത്രരചനയിൽ കാര്യമായ മാറ്റങ്ങൾക്കും പുതുചിന്തകൾക്കും വഴിയൊരുക്കും.