THEEVANDIYILE PENKUTTI

Out of stock

Notify Me when back in stock

499 419

Author: PAULA HAWKINS
Category: FICTION
Language: MALAYALAM

Category: Tag:
Add to Wishlist
Add to Wishlist

Description

THEEVANDIYILE PENKUTTI

പൗളാ ഹോക്കിന്‍സ്
അന്താരാഷ്ട്ര ബെസ്റ്റ്-സെല്ലര്‍
നിങ്ങള്‍ അവളെ അറിയില്ല. പക്ഷേ അവള്‍ക്ക് നിങ്ങളെ അറിയാം.
വിവര്‍ത്തനം: ഹരിത സി.കെ.
എല്ലാ ദിവസങ്ങളും ഒരുപോലെ. ഇന്നുവരെ. എന്നും ഒരേ തീവണ്ടിയിലായിരുന്നു റേച്ചല്‍ പോകാറുണ്ടായിരുന്നത്. ഓരോ തവണയും അത് ഒരേ സിഗ്നലില്‍ നില്‍ക്കുമെന്നും, അപ്പോള്‍ അതിനരികിലായി വീടുകള്‍ക്ക് പിന്നിലെ പൂന്തോട്ടങ്ങളുടെ ഒരു നിരതന്നെയുണ്ടാവുമെന്നും അവള്‍ക്കറിയാം. അതിലൊരു വീട്ടില്‍ താമസിക്കുന്ന ആളുകള്‍ ആരൊക്കെ എന്നുപോലും തനിക്കറിയാമെന്ന് അവള്‍ക്ക് തോന്നിത്തുടങ്ങി. അവളുടെ കാഴ്ചപ്പാടില്‍, എല്ലാം തികഞ്ഞ ഒരു ജീവിതമായിരുന്നു അവരുടേത്. റേച്ചലിന് അത്ര സന്തോഷം ലഭിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. അപ്പോഴാണ്, ഞെട്ടിക്കുന്ന ഒരു കാഴ്ച അവള്‍ കണ്ടത്. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം മാറിമറിഞ്ഞു. അങ്ങനെ, താന്‍ ദൂരെ നിന്നും നോക്കിക്കണ്ട ഒരു ജീവിതത്തിന്റെ ഭാഗമാകുവാനുള്ള ഒരവസരം അവള്‍ക്ക് ലഭിക്കുന്നു.അവള്‍ വെറുുമൊരു തീവണ്ടിയിലെ പെണ്‍കുട്ടി മാത്രമായിരുന്നില്ല എന്നവര്‍ അറിയുന്നു…
”ഉദ്വേഗജനകം എന്നതില്‍ നിന്നും അണുവിട പോലും കുറയില്ല”
-ഡെയ്‌ലി മെയില്‍
”രാത്രി മുഴുവനും ഉറങ്ങാതിരുന്നു ഞാന്‍ വായിച്ചുതീര്‍ത്തു”
-സ്റ്റീഫന്‍ കിംഗ്
”ത്രസിപ്പിക്കുന്ന വഴിത്തിരിവുകളുടെ ഉള്‍ക്കിടിലങ്ങള്‍”
-മെയില്‍ ഓണ്‍ സണ്‍ഡേ